വളപട്ടണം: ചിറക്കൽ രാജാസ് ഹൈസ്കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്തെന്ന പരാതിയിൽ എട്ട് സീനിയർ വിദ്യാർത്ഥികൾക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തു.


സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ.എസ്. പ്രശാന്തകൃഷ്ണൻ നൽകിയ പരാതിയിലാണ് കേസ്.താണ സ്വദേശിയായ പ്ലസ് ടു വിദ്യാർത്ഥി ഉൾപ്പെടെഎട്ട് പേർക്കെതിരെ വളപട്ടണം പോലീസ് കേസെടുത്തത്. ഈ മാസം 13ന് ഉച്ചക്ക് 12.30 മണിക്ക് സ്കൂളിലെ പ്ലസ് വൺ ക്ലാസ് മുറിയിൽ അതിക്രമിച്ച് കയറിയ സീനിയർ വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗ് ചെയ്ത് തടഞ്ഞുവെച്ച് കൈ കൊണ്ടടിച്ച് പരിക്കേൽപ്പിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്
Case filed against eight people for allegedly ragging a Plus One student